“എമ്പപ്പെയ്ക്ക് റയലിലായിരുന്നു പോവേണ്ടത്, പി എസ് ജിയിൽ എത്തിയത് പണം കണ്ട്”

എമ്പപ്പെ മുമ്പ് തന്നെ റയൽ മാഡ്രിഡിലേക്കാണ് പോകാനിരുന്നത് എന്ന് മുൻ പി എസ് ജി പരിശീലകൻ ഉനായ് എമിറെ. എമിറെ പി എസ് ജിയിൽ ഉള്ള കാലത്തായിരുന്നു എമ്പപ്പെ പി എസ് ജി 180 മില്യൺ നൽകി സൈൻ ചെയ്തത്. അന്ന് എമ്പപ്പെയ്ക്ക് റയൽ മാഡ്രിഡിൽ പോകാൻ ആയിരുന്നു ആഗ്രഹം. പി എസ് ജി ഫ്രാൻസിൽ എന്തൊക്കെ ചെയ്യാനുണ്ട് എന്ന പ്ലാനും ഒപ്പം വൻ തുകയും നൽകിയാണ് എമ്പപ്പെയുടെ മനസ്സ് മാറ്റിയത്. എമിറെ പറഞ്ഞു.

ഇപ്പോൾ വീണ്ടും റയൽ മാഡ്രിഡിലേക്ക് പോകും എന്ന് എമ്പപ്പെ സൂചനകൾ നൽകുന്ന സമയത്താണ് എമിറെയുടെ ഈ പ്രസ്ഥാവന. ഈ വർഷം ഫ്രഞ്ച് ലീഗിൽ 32 ഗോളുകൾ അടിച്ച എമ്പപ്പെ തനിക്ക് പുതിയ വെല്ലുവിളികൾ വേണമെന്നും പുതിയ പ്രൊജക്ടാണ് താൻ മുന്നിൽ കാണുന്നത് എന്നും പറഞ്ഞിരുന്നു. സിദാൻ പരിശീലകനായ റയലിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ എമ്പപ്പെ എത്തും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.

Exit mobile version