Site icon Fanport

പിഎസ്ജി വിട്ട് എങ്ങോട്ടുമില്ലെന്ന് പറഞ്ഞ് എംബപ്പെ

പിഎസ്ജിയിൽ തന്നെ തുടരുമെന്ന് സ്ഥിതീകരിച്ച് എംബപ്പെ. റയൽ മാഡ്രിഡിലേക്ക് ലോകകപ്പ് ജേതാവായ എംബപ്പെ പോവുമെന്ന് തുടർച്ചായി റിപ്പോർട്ടുകൾ വരുന്നതിന് പിന്നാലെയാണ് പിഎസ്ജിയിൽ തന്നെ തുടരുമെന്ന് എംബപ്പെ തന്നെ പറയുന്നത്. ഫ്രഞ്ച് താരമായ എംബപ്പെക്ക് 2022 വരെ പിഎസ്ജിയിൽ കരാറുണ്ട്. അടുത്ത സീസണിലും പിഎസ്ജിയിൽ തുടരുമെന്നും പിഎസ്ജിയോടൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കം കിരീടങ്ങൾ നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും എംബപ്പെ പറഞ്ഞു.

നെയ്മറിന് പിന്നിൽ ലോകത്തെ ഏറ്റവും വിലയേറിയ താരമായാണ് മൊണാകോയിൽ നിന്നും എംബപ്പെ പിഎസ്ജിയിൽ എത്തിയത്. 120 മത്സരങ്ങളിൽ നിന്നും ഫ്രഞ്ച് ചാമ്പ്യന്മാർക്കായി 90 ഗോളുകൾ എംബപ്പെ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസൺ ലീഗ് വണ്ണിലെ ടോപ്പ് സ്കോറർ കൂടിയാണ് എംബപ്പെ. ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റ ആണ് ഇനി പിഎസ്ജിയുടെ എതിരാളികൾ.

Exit mobile version