Site icon Fanport

“എമ്പപ്പെയെ റയലിൽ കൊണ്ടുവരിക ലക്ഷ്യം, സിദാൻ സഹായിക്കും”

സിദാന്റെ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവ് വൻ ട്രാൻസ്ഫറുകളുടെ റയലിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും. സിദാൻ തിരിച്ചുവരുമ്പോൾ സിദാൻ ആവശ്യപ്പെട്ടത് തന്നെ ചില സൂപ്പർ താരങ്ങളെ ടീമിൽ എത്തിച്ച് ടീം ശക്തമാക്കണം എന്നാണ്. ഇതിന് പെരെസ് സമ്മതിച്ചതായും വാർത്തകൾ വരുന്നു. ഇന്നലെ പെരെസ് തന്നെ രണ്ട് താരങ്ങൾ റയലിന്റെ റഡാറിൽ ഉണ്ടെന്ന് വ്യക്തമാക്കി.

പി എസ് ജി താരങ്ങളായ എമ്പപ്പെയും നെയ്മാറും റയൽ മാഡ്രിഡ് ലക്ഷ്യമിടുന്ന താരങ്ങളാണെന്നാണ് പെരെസ് പറഞ്ഞത്. എമ്പപ്പെ നീണ്ടകാലമായി റയലിന്റെ ശ്രദ്ധയിൽ ഉണ്ട്. ഇപ്പോൾ സിദാൻ വന്നതുകൊണ്ട് താരത്തെ സ്വന്തമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പെരെസ് പറഞ്ഞു. ഫ്രഞ്ച് താരമായത് കൊണ്ട് സിദാന് എമ്പപ്പെയെ ടീമിൽ എത്തിക്കുന്നതിൽ സഹായിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ ഒന്നും ചെയ്യാൻ കഴിയാഞ്ഞത് എമ്പപ്പെയെ നിരാശയിലാക്കിയിട്ടുണ്ട്. വലിയ കിരീടങ്ങൾക്കും മത്സരങ്ങൾക്കുമായി എമ്പപ്പെ ഫ്രാൻസ് വിടാൻ സാധ്യതയുമുണ്ട്.

Exit mobile version