എമ്പപ്പെ ഇനി റയൽ മാഡ്രിഡിന്റെ എമ്പപ്പെ!!

Mbappe

ഫ്രഞ്ച് യുവ താരം കിലിയൻ എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ എന്ന് ഉറപ്പായി. എമ്പപ്പെ റയൽ മാഡ്രിഡിൽ 5 വർഷത്തെ കരാർ ഒപ്പുവെച്ചതായി ഡിമാർസിയോയും മാഴ്സയും റിപ്പോർട്ട് ചെയ്യുന്നു. കരാർ ഒപ്പുവെക്കുന്നതിന് ഭാഗമായൊ 100മില്യൻ സൈനിംഗ് ബോണസും എമ്പപ്പ്ക്ക് ലഭിക്കും. ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വേതനവും എമ്പപ്പെക്ക് മാഡ്രിഡിൽ ലഭിക്കും. വർഷം ഏതാണ്ട് 25 മില്യൺ യൂറോയോളം വരും എമ്പപ്പെയുടെ റയൽ മാഡ്രിഡിലെ വേതനം.

ഒരു ബില്യണ് മുകളിൽ റിലീസ് ക്ലോസും താരത്തിന് ഉണ്ടാകും. എമ്പപ്പെയുടെ ട്രാൻസ്ഫർ വരും ദിവസങ്ങളിൽ റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. മെയ് 28ന് താൻ എവിടെ പോകും എന്ന് വ്യക്തമാക്കും എന്നായിരുന്നു എമ്പപ്പെ പറഞ്ഞിരുന്നത്. പി എസ് ജി റയൽ മാഡ്രിഡിനെക്കാൾ വേതനൻ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും എമ്പപ്പെ റയൽ തിരഞ്ഞെടുക്കുക ആയിരുന്നു.

അവസാന സീസണിൽ തന്നെ എമ്പപ്പെ റയൽ മാഡ്രിഡിലേക്ക് വരാൻ ശ്രമിച്ചിരുന്നു എങ്കിലും പി എസ് ജി താരത്തെ ക്ലബ് വിടാൻ അനുവദിച്ചിരുന്നില്ല. 2017 മുതൽ എമ്പപ്പെ പി എസ് ജിക്ക് ഒപ്പം ഉണ്ട്. പി എസ് ജിക്ക് വേണ്ടി നൂറിൽ അധികം ഗോളുകൾ എമ്പപ്പെ നേടിയിട്ടുണ്ട്. ഈ സീസണിൽ പി എസ് ജിക്ക് ആയി കൂടുതൽ ഗോൾ നേടിയതും കൂടുതൽ അസിസ്റ്റ് നൽകിയതും എമ്പപ്പെ ആയിരുന്നു.