Site icon Fanport

“പി എസ് ജി വിടണമെന്ന് താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല” – എമ്പപ്പെ

പി എസ് ജിയുടെ സൂപ്പർ താരം ക്ലബിൽ തുടരുമെന്ന് ഉറപ്പായി. താൻ പി എസ് ജി വിടും എന്നുള്ള അഭ്യൂഹങ്ങൾ എമ്പപ്പെ നിഷേധിച്ചു. ഒരിക്കൽ പോലും പി എസ് ജി വിടണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ല എന്ന് എമ്പപ്പെ മാധ്യമങ്ങളോട് പറഞ്ഞു. താൻ പറഞ്ഞത് എന്തിനെ കുറിച്ചാണെന്ന് ക്ലബിന് അറിയാം എന്നും എമ്പപ്പെ പറഞ്ഞു. നേരത്തെ ക്ലബ് വിട്ട് റയലിലേക്ക് പോകും എന്ന് എമ്പപ്പെ സൂചനകൾ നൽകിയിരുന്നു.

എമ്പപ്പെയും നെയ്മറും ക്ലബ് വിടും എന്ന അഭ്യൂഹം പരന്നത് പി എസ് ജി ആരാധകരെ നിരാശയിൽ ആക്കിയിരുന്നു. എമ്പപ്പെയുടെ പുതിയ അഭിമുഖം അവർക്ക് ആശ്വാസമാകും. നെയ്മറിന്റെ പി എസ് ജി വിടലും വിദൂരതയിൽ ആണ് എന്നതു കൊണ്ട് ഇരു താരങ്ങളും പി എസ് ജിയിൽ തന്നെ ഈ സീസണിലും ഉണ്ടാകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ സീസണിൽ പി എസ് ജിയുടെയും ഫ്രഞ്ച് ലീഗിലെയും ടോപ്പ് സ്കോറർ ആയിരുന്നു എമ്പപ്പെ.

Exit mobile version