എട്ടു വർഷത്തെ ഇടവേളക്ക് ശേഷം മോഹൻ ബഗാൻ കൊൽക്കത്തയുടെ ചാമ്പ്യൻസ്

കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം അങ്ങനെ അവസാനം മോഹൻ ബഗാന് സ്വന്തം. ഇന്ന് കൊൽക്കത്ത കസ്റ്റംസിനെ തോൽപ്പിച്ചതോടെയാണ് മോഹൻ ബഗാന്റെ ലീഗ് കിരീടം ഉറച്ചത്. ഇന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബഗാൻ ജയിച്ചത്. മുൻ ഗോകുലം കേരള താരം ഹെൻറി കിസേക്കയാണ് രണ്ട് ഗോളുകളും ബഗാനായി നേടിയത്.

ഒരു റൗണ്ട് മത്സരം ബാക്കി നിൽക്കെയാണ് മീഹൻ ബഗാൻ കിരീടം ഉറപ്പിച്ചത്. 10 മത്സരങ്ങളിൽ നിന്ന് 26 പോയന്റാണ് ബഗാനുള്ളത്. പിറകിൽ ഉള്ള ഈസ്റ്റ് ബംഗാളിന് 20 പോയന്റ് മാത്രമാണുള്ളത്. അവസാന ഏഴു വർഷവും ഈസ്റ്റ് ബംഗാളായിരുന്നു സി എഫ് എൽ കിരീടം നേടിയിരുന്നത്. കഴിഞ്ഞ തവണ ഗോൾ ഡിഫറൻസിലായിരുന്നു കിരീടം ബഗാന് നഷ്ടമായത്.

Exit mobile version