Site icon Fanport

മഴ മാറുന്നില്ല, ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനൽ ഉപേക്ഷിക്കാൻ സാധ്യത

വനിതാ ട്വി20 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനൽ മത്സരത്തിന് മഴയുടെ ഭീഷണി. 9.30ന് ആരംഭിക്കൃണ്ടിയിരുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിന്റെ ടോസ് വരെ നടന്നിട്ടില്ല. കാലാവസ്ഥ അനുകൂലമാകുന്നതിന്റെ ഒരു സൂചനയും ഓസ്ട്രേലിയയിൽ നിന്ന് ലഭിക്കുന്നില്ല. മത്സരം ഉപേക്ഷിക്കേണ്ടി വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ സമയം 11.06AM വരെയാണ് മത്സരം തുടങ്ങാനുള്ള അവസാന സമയം. അതിനു മുമ്പ് ടോസ് നടന്നില്ല എങ്കിൽ മത്സരം ഉപേക്ഷിക്കും.

മത്സരം നടന്നില്ല എങ്കിൽ ഇന്ത്യ നേരിട്ട് ഫൈനലിലേക്ക് കടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തതാണ് ഇന്ത്യക്ക് തുണയാവുക. സെമി ഫൈനലിന് റിസേർവ് ഡേ ഇലാത്തതിനാൽ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും ആകില്ല. രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടേണ്ടത്. ആ മത്സരത്തിനു മഴ ഭീഷണിയുണ്ട്. ആ മത്സരം നടന്നില്ല എങ്കിൽ ദക്ഷിണാഫ്രിക്ക ആകും ഫൈനലിൽ എത്തുക.

Exit mobile version