Site icon Fanport

മാറ്റയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ ഓഫർ

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് താരം യുവാൻ മാറ്റയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഓഫർ നൽകി. ഇന്നലെ ക്ലബ് റിലീസ്ഗ് ചെയ്യുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടപ്പോൾ അതിൽ മാറ്റ ഉണ്ടായിരുന്നില്ല. മാറ്റയ്ക്ക് പുതിയ ഓഫർ നൽകിയതിനാലാണ് അത്. പക്ഷെ ആ ഓഫർ മാറ്റ സ്വീകരിക്കുമോ എന്ന് ഇനിയും വ്യക്തമല്ല.

മാറ്റ ക്ലബിൽ തുടരുമെന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. തന്റെ കരാറിന്റെ അവസാനത്തിൽ ഉള്ള മാറ്റ ഇപ്പോൾ ഫ്രീ ഏജന്റാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഒരു വർഷത്തേക്കുള്ള കരാർ മാറ്റയ്ക്ക് വാഗ്ദാനം നൽകിയിട്ടുണ്ട് എങ്കിലും രണ്ട് വർഷമെങ്കിലും ഉള്ള് കരാർ നൽകിയാലേ സ്വീകരിക്കൂ എന്നാണ് മാറ്റയുടെ നിലപാട്. 2014ൽ ചെൽസിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ മാറ്റ അവസാന വർഷങ്ങളിൽ യുണൈറ്റഡ് സ്ക്വാഡിലെ നിർണായക ഭാഗമായിരുന്നു.

Exit mobile version