ബംഗ്ലാദേശ് തങ്ങളെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ടീം, എന്നാല്‍ അവരെ ഭയമില്ല

നാളെ ചിറ്റഗോംഗില്‍ ആരംഭിയ്ക്കുന്ന ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിന് മുമ്പ് തങ്ങള്‍ക്ക് മത്സരത്തില്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ കോച്ച് ആന്‍ഡി മോള്‍സ്. അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോട് വലിയ ബഹുമാനുണ്ട്, അവര്‍ തങ്ങളെക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ടീമാണ്, പ്രത്യേകിച്ച് ഞങ്ങള്‍ ടെസ്റ്റിലെ പുതുമുഖങ്ങളാണ്, പക്ഷേ അവരെ തന്റെ ടീം ഭയപ്പെടുന്നില്ലെന്ന് ആന്‍ഡി മോള്‍സ് പറഞ്ഞു.

ബംഗ്ലാദേശില്‍ കളിക്കുക പ്രയാസമേറിയ കാര്യമാണ്, അത് വലിയ ടീമുകള്‍ക്കും അങ്ങനെ തന്നെയായിരുന്നു. ബംഗ്ലാദേശ് ഏറെ കാലമായി മികച്ച ക്രിക്കറ്റ് കളിയ്ക്കുന്ന ടീമാണ്. തങ്ങള്‍ ടെസ്റ്റില്‍ ഫേവറൈറ്റുകളല്ലെന്നും മോള്‍സ് പറഞ്ഞു. അഫ്ഗാനിസ്ഥാന് മികച്ച ബൗളര്‍മാരുടെ കരുത്തുണ്ടെന്നും ടീം കോച്ച് വ്യക്തമാക്കി.

Exit mobile version