Site icon Fanport

മാർഷ്യലിനെ വിൽക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി മാർഷ്യൽ ക്ലബ് വിട്ടേക്കും. മാർഷ്യലിന്റെ സമീപനത്തിൽ അതൃപ്തിയുള്ളതിനാൽ താരത്തെ വിൽക്കാൻ പരിശീലകനായ ഒലെ ആവശ്യപ്പെട്ടതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിങ്ങിലും ഗ്രൗണ്ടിലും മാർഷ്യൽ അധികം ഓടുക വരെ ചെയ്യുന്നില്ല എന്നാണ് താരത്തെ കുറിച്ചുള്ള പരാതി.

നേരത്തെ മൗറീനോയും മാർഷ്യലിന്റെ സമീപനത്തെ വിമർശിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏറ്റവും ടാലന്റഡ് ആയ താരമാണ് മാർഷ്യൽ എങ്കിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ താരത്തിന് ഇതുവരെ ആയിട്ടില്ല. ലൂയിസ് വാൻ ഹാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ച മാർഷ്യൽ ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു. പക്ഷെ ഈ സീസണിലെ പ്രകടനം ആരാധകരെയും മാർഷ്യലിൽ നിന്ന് അകറ്റിയിരിക്കുകയാണ്.

ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കുറവ് ദൂരം ഓടിയ താരമാണ് മാർഷ്യൽ എന്ന് സ്റ്റാറ്റ്സുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. മാർഷ്യൽ മാത്രമല്ല പല താരങ്ങളെയും യുണൈറ്റഡ് വിൽക്കും എന്ന് ഒലെ നേരത്തെ സൂചനകൾ നൽകിയിരുന്നു.

Exit mobile version