Site icon Fanport

ലൈകെ മർടെൻസിന് ബാഴ്സലോണയിൽ പുതിയ കരാർ

ബാഴ്സലോണ വനിതാ ടീമിലെ സൂപ്പർ താരം ലൈകെ മർടെൻസ് ടീമിനൊപ്പം 2022 വരെ തുടരും. താരവുമായി ബാഴ്സലോണ ഇനന്ന് പുതിയ കരാർ ഒപ്പിട്ടു. അവസാന മൂന്ന് വർഷമായി ബാഴ്സലോണയോട് ഒപ്പമുള്ള താരമാണ് ലൈക്ർ മർടെൻസ്. ബാഴ്സലോണയിൽ കളിക്കുമ്പോൾ 2017-18 സീസണിൽ ലോക ഫുട്ബോളിലെ മികച്ച വനിതാ താരമായി ലൈകെയെ തിരഞ്ഞെടുത്തിരുന്നു.

അവസാന രണ്ട് സ്പാനിഷ് ലീഗിലും അത്ലറ്റിക്കോ മാഡ്രിഡിന് പിറകിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന ബാഴ്സലോണയെ കിരീടത്തിൽ എത്തിക്കൽ ആകും പുതിയ കരാർ ഒപ്പുവെച്ച് മെർടൻസിന്റെ ലക്ഷ്യം. അറ്റാക്കിംഗ് താരമായ ലൈകെ ഈ കഴിഞ്ഞ വനിതാ ലോകകപ്പിൽ ഹോളണ്ടിനായും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഹോളണ്ട് ലോകകപ്പിൽ ഫൈനലിൽ ആയിരുന്നു പരാജയപ്പെട്ടത്.

Exit mobile version