Site icon Fanport

മാര്‍ക്ക് വുഡ് എറിഞ്ഞ് തകര്‍ത്തു, ഡൽഹിയ്ക്കായി പൊരുതിയത് ഡേവിഡ് വാര്‍ണര്‍ മാത്രം

ലക്നൗ സൂപ്പര്‍ ജയന്റ്സ് നൽകിയ കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്നിറങ്ങിയ ഡൽഹിയ്ക്ക് നേടാനായത് 143 റൺസ് മാത്രം. ഇതോടെ 50 റൺസിന്റെ മികച്ച വിജയം ലക്നൗ സ്വന്തമാക്കി. 56 റൺസ് നേടിയ ഡേവിഡ് വാര്‍ണര്‍ ഒഴികെ മറ്റാര്‍ക്കും ഡൽഹി നിരയിൽ പിടിച്ച് നിൽക്കാനായില്ല. മാര്‍ക്ക് വുഡിന്റെ ഓപ്പണിംഗ് സ്പെല്ലാണ് ഡൽഹിയുടെ നടുവൊടിച്ചത്.

Davidwarner

വാര്‍ണര്‍ക്ക് പുറമെ റൈലി റൂസ്സോ 20 പന്തിൽ 30 റൺസ് നേടി പുറത്തായി. മാര്‍ക്ക് വുഡ് 5 വിക്കറ്റ് നേടിയപ്പോള്‍ രവി ബിഷ്ണോയിയും അവേശ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി.

Ravibishnoi

മാര്‍ക്ക് വുഡ് വെറും 14 റൺസ് വിട്ട് നൽകിയാണ് 5 വിക്കറ്റ് നേടിയത്.

Exit mobile version