ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, പരിക്ക് മാറി സ്റ്റോയിനിസ് ടീമില്‍

ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച വിക്കറ്റാണെന്നും ടീം മികച്ച രീതിയില്‍ ചേസ് ചെയ്യുന്നതിനാല്‍ ടോസ് നഷ്ടമായതില്‍ കുഴപ്പമില്ലെന്നാണ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറഞ്ഞത്. അതേ സമയം രണ്ട് മാറ്റങ്ങള്‍ ടീമില്‍ വരുത്തിയിട്ടുണ്ട് ബംഗ്ലാദേശ് മുഹമ്മദ് സൈഫുദ്ദീന് പകരം റൂബല്‍ ഹൊസൈനും മൊസ്ദേക്ക് ഹൊസൈന് പകരം സബ്ബീര്‍ റഹ്മാനും ടീമിലേക്ക് എത്തുന്നു.

അതേ സമയം ഓസ്ട്രേലിയന്‍ ടീമിലേക്ക് മാര്‍ക്കസ് സ്റ്റോയിനിസ് മടങ്ങിയെത്തുന്നു. ഒപ്പം ആഡം സംപയും കോള്‍ട്ടര്‍ നൈലും ടീമിലേക്ക് തിരികെ എത്തുന്നു. ഷോണ്‍ മാര്‍ഷ്, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവരാണ് പുറത്ത് പോകുന്നത്.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സംപ

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, ലിറ്റണ്‍ ദാസ്, മഹമ്മദുള്ള, സബ്ബീര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, മഷ്റഫെ മൊര്‍തസ, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍

Previous articleതാരങ്ങളെ തേടി ട്രയൽസുമായി ചെന്നൈയിൻ കേരളത്തിലേക്ക്
Next article“റൊണാൾഡോയെ പരിശീലിപ്പിക്കാൻ ആവുന്നത് കരിയറിലെ പുതിയ ചുവട്” – സാരി