Site icon Fanport

ഓസ്ട്രേലിയയ്ക്ക് ലീഡ് നേടിക്കൊടുത്ത് മാര്‍ക്കസ് ഹാരിസ്

എംസിജിയിൽ ഓസ്ട്രേലിയയ്ക്ക് ലീഡ് നേടിക്കൊടുത്ത് മാര്‍ക്കസ് ഹാരിസ്. മറ്റു താരങ്ങള്‍ ഇംഗ്ലണ്ട് ബൗളിംഗിനെതിരെ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മാര്‍ക്കസ് ഹാരിസ് നേടിയ 76 റൺസിന്റെ ബലത്തിൽ ഓസ്ട്രേലിയ ലീഡ് നേടുകയായിരുന്നു.

ഡേവിഡ് വാര്‍ണര്‍(38), ട്രാവിസ് ഹെഡ്(27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സൺ മൂന്നും ഒല്ലി റോബിന്‍സൺ രണ്ടും വിക്കറ്റ് നേടി. ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ 71 ഓവറിൽ 200/6 എന്ന നിലയിൽ 15 റൺസ് ലീഡുമായി നില്‍ക്കുകയാണ്. കാമറൺ ഗ്രീന്‍ 12 റൺസും 9 റൺസ് നേടി അലക്സ് കാറെയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

Exit mobile version