Site icon Fanport

25 വർഷങ്ങൾക്ക് ശേഷം മാർചിസിയോ യുവന്റസ് വിട്ടു

യുവന്റസിന്റെ മിഡ്ഫീൽഡർ ക്ലൗഡിയോ മാർചിസിയോ ക്ലബ് വിട്ടത് യുവന്റസ് ഔദ്യോഗികമായി അറിയിച്ചു. 1993 മുതൽ യുവന്റസിനൊപ്പം ഉള്ള താരമാണ് മാർചിസിയോ. കഴിഞ്ഞ സീസൺ അവസാനം തന്നെ താൻ ക്ലബ് വിടുമെന്ന സൂചന ഈ ഇറ്റാലിയൻ മിഡ്ഫീൽഡർ നൽകിയിരുന്നു.

389 മത്സരങ്ങൾ മാർചിസിയോ യുവന്റസിനായി കളിച്ചിട്ടുണ്ട്. അവസാന സീസണിൽ ലീഗ് കിരീടം ഉൾപ്പെടെ ഏഴ് ഇറ്റാലിയൻ ലീഗ് കിരീടങ്ങളും, നാൽ കോപ ഇറ്റാലിയയും താരം യുവന്റസിനൊപ്പം സ്വന്തമാക്കി. ഇറ്റലിക്കായി 50ൽ അധികം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ക്ലബ് വിട്ട താരം ഇപ്പോൾ ഫ്രീ ഏജന്റാണ്. തന്റെ അടുത്ത ക്ലബ് ഏതാണെന്ന് മാർചിസിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഒരു സീസണിൽ മാർചിസിയോ മുമ്പ് ലോണിൽ കളിച്ചിട്ടുള്ള എമ്പോളി താരത്തെ സ്വന്തമാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version