മാർസലോ ഇന്ന് കളിക്കില്ല

ബ്രസീൽ നിരയിൽ ഇന്ന് റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് മാർസെലോ ഉണ്ടായേക്കില്ല എന്നാണ് അവസാന സൂചനകൾ‌‌‌. സെർബിയക്കെതിരായ അവസാന മത്സരത്തിൽ കളിക്കിടെ പുറം വേദന അനുഭവപ്പെട്ട താരം കളം വിട്ടിരുന്നു‌. നേരത്തെ പരിക്ക് സാരമുള്ളതല്ല എന്ന് ബ്രസീൽ ടീം അറിയിച്ചിരുന്നു എങ്കിലും ഇന്ന് താരത്തെ ആദ്യ ഇലവനിൽ ഇറക്കില്ല.

മാർസലോ ഉപയോഗിച്ച കിടക്കയുടെ ഫലമാണ് പുറം വേദന എന്നും മറ്റു പരിക്കുകൾ ഒന്നുമില്ല എന്നുമായിരുന്നു ബ്രസീൽ ഡോക്ട്ർമാർ അറിയിച്ചത്. മാർസലോയുടെ പകരക്കാരനായി സെർബിയ മത്സരത്തിൽ എത്തിയ അത്ലെറ്റിക്കോ മാഡ്രിഡ് താരം ഫിലിപ്പെ ലൂയിസ് തന്നെ ഇന്ന് മെക്സിക്കോയ്ക്ക് എതിരെയും തുടരും. റൈറ്റ് ബാക്കിൽ ഡാനിലോയുടെ പരിക്ക് മാറിയെങ്കിലും ഫാഗ്നറും തന്റെ സ്ഥാനം നിലനിർത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version