Site icon Fanport

മറഡോണ ഇനി മെക്സിക്കൻ ക്ലബിന്റെ പരിശീലകൻ

അർജന്റീന ഇതിഹാസം ഡിയെഗോ മറഡോണ മെക്സിക്കൻ ക്ലബായ ദൊരാദോസിന്റെ ചുമതയേറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് മറഡോണയുടെ നിയമനം ഉണ്ടായത്. മെക്സിക്കൻ സെക്കൻഡ് ഡിവിഷനിലെ ടീമാണ് ദൊരാദോസ്. മൂന്ന് വർഷത്തേക്കാണ് മറഡോണയും ക്ലബുമായുള്ള കരാർ.

യു എ ഇ ക്ലബായ അൽ ഫുജൈറയുടെ മാനേജർ സ്ഥാനം വിട്ട ശേഷം മറഡോണ ഒരു ഇടവേളയിലായിരുന്നു. മാനേജറായി ഇതുവരെ മികവ് തെളിയിക്കാൻ കഴിയാത്ത ആളാണ് മറഡോണ‌. അതുകൊണ്ട് തന്നെ താരത്തിന്റെ നിയമനത്തിൽ ക്ലബ് ആരാധകരുടെ പ്രതിഷേധവുമുണ്ട്. മുമ്പ് യു എ ഇ ക്ലബായ അൽ വസലിന്റെയും അർജന്റീന ദേശീയ ടീമിന്റെയും പരിശീലക കുപ്പായം മറഡോണ അണിഞ്ഞിട്ടുണ്ട്.

Exit mobile version