Site icon Fanport

ഐസാളിനെതിരെ മാൻസി നേടിയ ലോകോത്തര ഗോളും, വൈറലാകുന്ന ആ കമന്ററിയും!

രണ്ട് ദിവസം മുമ്പ് നടന്ന ചെന്നൈ സിറ്റിയും ഐസാളും തമ്മിലുള്ള മത്സരം ആവേശകരമായിരുന്നു. ഏഴു ഗോളുകൾ പിറന്ന 4-3ന് ചെന്നൈ സിറ്റി ജയിച്ച മത്സരം. പക്ഷെ ആ മത്സരത്തിൽ എന്നും ഓർമ്മിക്കപ്പെടുക പെട്രോ മാൻസി എന്ന ചെന്നൈ സിറ്റി സ്ട്രൈക്കർ നേടിയ അത്ഭുത ഗോളാകും. അറുപതാം മിനുട്ടിൽ യേശുരാജ് പന്ത് കൊടുക്കുമ്പോൾ മാൻസി സെന്റർ ലൈനിൽ ആയിരു‌ന്നു. അതും സെന്റർ ലൈനിന്റെ വലതു വശത്ത്. പന്ത് സ്വീകരിച്ച മാൻസി ഒന്ന് തല ഉയർത്തി നോക്കി തൊടുത്ത ഷോട്ട് മൈതാനത്തിന്റെ ഒരു പകുതി മുഴുവൻ സഞ്ചരിച്ച് ഐസാളിന്റെ വലയിൽ പതിച്ചു.

പൊസിഷൻ തെറ്റി നിന്നിരുന്ന ഐസാൾ ഗോൾകീപ്പർക്ക് പന്ത് പെറുക്കി എടുക്കാനുള്ള വിധിയേ ഉണ്ടായുള്ളൂ. ആ ഗോൾ അടക്കം രണ്ടു ഗോളുകൾ മാൻസി അന്ന് നേടി. ഇതുവരെ 13 ഗോളുകളും ഈ ലീഗിൽ മാൻസി നേടി. ഈ ഗോൾ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ നേടിയപ്പോൾ അതിനൊപ്പം തന്നെ ശ്രദ്ധ നേടുകയാണ് ആ ഗോളിന് വന്ന കമന്ററിയും.

സ്റ്റാർ സ്പോർട്സ് കമന്റേറ്ററായ പുലസ്റ്റ ധാർ ആയിരുന്നു കമന്റേന്റർ. നിങ്ങൾ ഈ ഗോളിന് വേണ്ടി നിങ്ങക്കുടെ ജീവിത പങ്കാളിയെ ഒഴിവാക്കിയാൽ വരെ ഫുട്ബോൾ ദൈവങ്ങൾ നിങ്ങളോട് ക്ഷമിക്കും എന്ന ഉള്ളടക്കത്തിൽ ഫ്ഹാർ നടത്തിയ കമന്ററി ഫുട്ബോൾ അരാധകർക്ക് കോൾമയിർ നൽകുന്ന നിമിഷങ്ങളായി മാറി. ഐലീഗ് മത്സരങ്ങളുടെ സ്ഥിരം കമന്റേറ്ററായ ധാർ ഈ സീസണിൽ വളരെ മികച്ച കമന്ററിയാണ് നടത്തി കൊണ്ടിരിക്കുന്നത്.

https://twitter.com/TheSportsman/status/1086640468019109888?s=19

Exit mobile version