Site icon Fanport

യുവ സ്ട്രൈക്കർ മൻവീർ സിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

പുതിയ സീസണിലേക്കായി ഒരു താരത്തെ കൂടി ടീമിലേക്ക് എത്തിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് സ്വദേശിയായ സ്ട്രൈക്കർ മൻവീർ സിംഗിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നത്. കർണാടക ക്ലബായ ഓസോൺ എഫ് സിയുടെ താരമായിരുന്ന മൻവീറിനെ മൂന്നു വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നത്.

കഴിഞ്ഞ സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും മുമ്പ് അണ്ടർ 18 ലീഗിലും ഓസോണിനായി തകർപ്പൻ പ്രകടന. കാഴ്ചവെച്ചിട്ടുള്ള താരമാണ് മൻവീർ സിംഗ്. സെക്കൻഡ് ഡിവിഷനിൽ കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ നേടിയിരുന്നു. അണ്ടർ 18 ലീഗിൽ 14 ഗോളുകൾ നീടി ഒസോണിന്റെ ടോപ് സ്കോറർ ആയിരുന്നു മൻവീർ. 18കാരനായ താരത്ത സീനിയർ സ്ക്വാഡിലേക്ക് തന്നെ ആണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിക്കുന്നത്.

എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെയും ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയും വളർന്നു വന്ന താരമാണ്. താരത്തിന്റെ സൈനിംഗ് വരുന്ന ആഴ്ചയിൽ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

Exit mobile version