മൻവീർ സിങ്ങിനായി 80 ലക്ഷം ഓഫർ ചെയ്ത് എ ടി കെ കൊൽക്കത്ത

ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ സ്ട്രൈക്കർ മൻവീർ സിങിനെ എ ടി കെ കൊൽക്കത്ത സ്വന്തമാക്കും. എഫ് സി ഗോവയുടെ താരമായ മൻവീറിനായി വലിയ ഓഫർ ആണ് കൊൽക്കത്ത വെച്ചിരിക്കുന്നത്. താരത്തിന് വേണ്ടി 80 ലക്ഷമാണ് എ ടി കെ കൊൽക്കത്ത ഗോവയ്ക്ക് നൽകുക. കരാർ തമ്മിൽ ഇരു ക്ലബുകളും ധാരണയിലായതായി ടൈം ഓഫ് ഇന്ത്യയിലെ പ്രമുഖ സ്പോർട്സ് ലേഖകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം സീസൺ അവസാനിച്ച ശേഷം ഉണ്ടാകും.

മിനേർവ പഞ്ചാബിൽ കളിച്ചു വളർന്ന മൻവീർ അവസാന സീസണുകളിൽ എല്ലാം എഫ് സി ഗോവയിലെ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു. ഇതുവരെ ഐ എസ് എലിൽ 47 മത്സരങ്ങൾ മൻവീർ കളിച്ചിട്ടുണ്ട്. 3 ഗോളുകളെ നേടാൻ ആയുള്ളൂ എങ്കിലും പ്രതീക്ഷകൾ ഒരുപാടുള്ള താരമാണ് മൻവീർ. ർണ്ട് വർഷം മുമ്പ് സന്തോഷ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനമായിരുന്നു മൻവീറിനെ എഫ് സി ഗോവയിൽ എത്തിച്ചത്‌. അന്ന് ബെംഗാളിനെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കുന്നതിൽ ഈ സ്ട്രൈക്കറിന് പ്രധാന പങ്കുതന്നെ ഉണ്ടായിരുന്നു.

Exit mobile version