Site icon Fanport

ജയം തുടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

വനിതാ ലീഗിൽ ജയം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം. ലീഗിലെ മൂന്നാം മത്സരത്തിലും വൻ ജയം തന്നെ യുണൈറ്റഡ് സ്വന്തമാക്കി. ഇന്ന് ലണ്ടൻ ബീസിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. മാഞ്ചസ്റ്ററിനായി മോളി ഗ്രീൻ ഇന്ന് ഇരട്ട ഗോളുകൾ നേടി. ലോറൻ ജെയിംസ്, മില്ലി ടേണർ, എല്ലാ ടൂൺ എന്നിവരാണ് മറ്റു സ്കോറേഴ്സ്.

ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഗിൽ ഇതുവരെ ഒരു ഗോൾ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയിട്ടും ഇല്ല. മാഞ്ചസ്റ്റർ ഈ സീസണിൽ ആണ് വനിതാ ടീം ആരംഭിച്ചത്.

Exit mobile version