Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ എറിക് ടെൻ ഹാഗ്, 2025വരെ കരാർ, ഔദ്യോഗിക പ്രഖ്യാപനം ഡച്ച് കപ്പ് ഫൈനലിന് ശേഷം

ചുവന്ന ചെകുത്താന്മാരെ രക്ഷിക്കാൻ, പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ എറിക് ടെൻ ഹാഗ് എത്തും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിന് അവസാനയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗുമായി കരാർ ധാരണയിൽ എത്തി എന്നും ഡച്ച് കപ്പ് ഫൈനൽ കഴിഞ്ഞ ഉടനെ ഔദ്യോഗിക പ്രഖ്യപനം എത്തും എന്നുമാണ് റിപ്പോർട്ടുകൾ.

2025വരെയുള്ള കരാർ ആകും എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കുക. . അടുത്ത സീസൺ തുടക്കം മുതൽ ടെൻ ഹാഗ് ടീമിനിപ്പം ചേരും. ടെൻ ഹാഗിനെ മാനേജറായി കൊണ്ടു വരുന്നതിനെ ഇപ്പോഴത്തെ പരിശീലകൻ റാഗ്നിക്കും സമ്മതിച്ചിട്ടുണ്ട്.

2017 മുതൽ ടെൻ ഹാഗ് അയാക്സിനൊപ്പം ഉണ്ട്. അയാക്സിനൊപ്പം മനോഹര ഫുട്ബോൾ കളിച്ചും ഡിലിറ്റും ഡിയോങും വാൻ ഡെ ബീകും പോലെ വലിയ യുവതാരങ്ങളെ വളർത്തിയിട്ടുള്ള പരിശീലകനാണ് ടെൻ ഹാഗ്.

ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്ല്കാലിക പരിശീലകനായ റാൾഫ് റാങ്നിക് കൺസൾട്ടിങ് റോളീലേക്ക് ഈ സീസൺ അവസാനത്തോടെ മാറും. ടെൻ ഹാഗ് പരിശീലകനായി എത്താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭൂരിഭാഗം ആരാധകരും ആഗ്രഹിച്ചിരുന്നത്.

Exit mobile version