Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ആദ്യമായി ഓൾഡ്ട്രാഫോർഡിൽ കളിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം ആരംഭിച്ചിട്ട് മൂന്ന് വർഷം ആയെങ്കിലും ഇതുവരെ അവർക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന സ്റ്റേഡിയം ആയ ഓൾഡ്ട്രാഫോർഡിൽ കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അവർക്ക് അതിന് അവസരം വരികയാണ്. ഈ വാരാന്ത്യത്തിൽ നടക്കുന്ന വനിതാ ലീഗിലെ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിലാകും ഇറങ്ങുക.

അത് ചരിത്ര നിമിഷമായിരിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം പരിശീലക സീസി സ്റ്റോണി പറഞ്ഞു. എന്നാൽ ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാകില്ല എന്നതിൽ സങ്കടം ഉണ്ട് എന്നും സ്റ്റോണി പറഞ്ഞു. ഇപ്പോൾ ലീഗിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്. അവർ ഇപ്പോഴും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയും എന്ന പ്രതീക്ഷയിലാണ്.

Exit mobile version