Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സീസൺ ജേഴ്സി കലക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സീസണിലെ ജേഴ്സികൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്ന എവേ ജേഴ്സിയും ഹോം ജേഴ്സിയും സാമൂഹിക മാധ്യമങ്ങൾ എത്തിയതോടെ ആരാധകർ തമ്മിൽ ചൂടേറിയ ചർച്ചകളും തുടങ്ങി‌. പതിവ് ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമാണ് രണ്ടു ജേഴ്സികളും.

എവേ ജേഴ്സി എല്ലാ ആരാധകരും ഒരു പോലെ അംഗീകരിക്കുന്നുണ്ട് എങ്കിൽ ഹോം ജേഴ്സിക്ക് ആ സ്വീകാര്യത ഇല്ല. പതിവ് ചുവപ്പ് നിറത്തിൽ കുത്തു കുത്തുകൾ ഇട്ട ഡിസൈനിലാണ് അഡിഡാസ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. ഇതു തന്നെയാകും ഔദ്യോഗിക ജേഴ്സികൾ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version