Site icon Fanport

മാഞ്ചസ്റ്ററിലേക്ക് പോകണ്ട എന്ന് ഡിബാല, ഇന്ന് മുതൽ യുവന്റസിനൊപ്പം പരിശീലനത്തിന് ഇറങ്ങും!!

അർജന്റീനൻ സൂപ്പർ താരം പോളോ ഡിബാലയും മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ചർച്ചകളിൽ തിരിച്ചടി. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ താല്പര്യമില്ല എന്നാണ് ഇപ്പോൾ ഡിബാല പറഞ്ഞിരിക്കുന്നത്. താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ ഓഫറിൽ തൃപ്തി വരാത്തതാണ് ഇപ്പോൾ ഉള്ള പ്രശ്നം. യുണൈറ്റഡിലേക്കുള്ള യാത്രയിൽ നിന്ന് പിൻവലിയുന്നതായി അറിയിച്ച ഡിബാല ഇന്ന് മുതൽ യുവന്റസിനൊപ്പം പരിശീലനത്തിന് ഇറങ്ങും.

ഡിബാല വൻ വേതനം തന്നെ ആവശ്യപ്പെടുന്നത് യുണൈറ്റഡിനെയും നിരാശയിലാക്കിയിട്ടുണ്ട്. ഡിബാല യുണൈറ്റഡിലേക്ക് വരില്ല എങ്കിൽ ലുകാകുവിന്റെ യുവന്റസിലേക്കുള്ള യാത്രയും നടക്കില്ല. ഇനി വെറും അഞ്ച് ദിവസങ്ങൾ മാത്രമെ ഇംഗ്ലണ്ടിൽ താരങ്ങളെ എടുക്കാൻ സാധിക്കുകയുള്ളൂ. ഡിബാലയെ സ്വന്തമാക്കാൻ പറ്റില്ല എങ്കിൽ യുണൈറ്റഡിന് അത് വലിയ തിരിച്ചടി തന്നെ ആകും.

Exit mobile version