Site icon Fanport

വനിതാ എഫ് എ കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ക്വാർട്ടറിൽ

വനിതാ എഫ് എ കപ്പിൽ ആധികാരിക ജയങ്ങളുമായി ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ക്വാർട്ടർ ഫൈനലിൽ എത്തി‌. ഇന്നലെ നടന്ന മത്സരത്തിൽ ലണ്ടൺ ബീസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്വാർട്ടർ പ്രവേശനം. മാഞ്ചസ്റ്റർ യുണൈറ്റഡിനായി എല്ലാ ടൂൺ, മോളീ ഗ്രീൻ, ചാർളി ഡെവ്ലിൻ എന്നിവർ ഗോളുകൾ നേടി.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കരുത്തരായ ആഴ്സണിലിനെ തോൽപ്പിച്ച് ആണ് ചെൽസി ക്വാർട്ടറിലേക്ക് കടന്നത്. ചെൽസിക്കായി ബെതനി ഇംഗ്ലണ്ട് ഇരട്ട ഗോളുകൾ നേടി. ജോണാ ആൻഡേഴ്സൺ ആണ് മറ്റൊരു സ്കോറർ.

Exit mobile version