യുണൈറ്റഡ് ആരാധകർക്ക് സന്തോഷിക്കാം, ബ്രൂണോ മാഞ്ചസ്റ്ററിൽ 2026 വരെ!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെർണാണ്ടസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. 2026വരെയുള്ള കരാറിലാണ് ബ്രൂണോ ഒപ്പുവെച്ചത്. ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡ് മെച്ചപ്പെടും എന്നാണ് വിശ്വസിക്കുന്നത്‌ കൊണ്ടാ് ടീമിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.

ഇന്റർ നാഷണൽ ബ്രേക്കിൽ ഇരട്ട ഗോളുകൾ നേടി പോർച്ചുഗലിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാൻ ബ്രൂണോക്ക് ആയിരുന്നു. രണ്ടര വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ബ്രൂണോ ഫെർണാണ്ടസ് അന്ന് മുതൽ യുണൈറ്റഡിനെ മുന്നിൽ നിന്ന് നയിക്കുകയാണ്. യുണൈറ്റഡിനായി 117 മത്സരങ്ങളിൽ നിന്ന് 49 ഗോളുകളും 39 അസിസ്റ്റുകളും പോർച്ചുഗൽ താരം സംഭാവന ചെയ്തിട്ടുണ്ട്. ഇതിനകം രണ്ടുതവണ സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയിട്ടുള്ള താരം കൂടുയാൺ ഫെർണാണ്ടസ്.

ബ്രൂണോയുടെ വേതനം കൂട്ടികൊണ്ടുള്ള കരാർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകുക. ഇപ്പോഴുള്ള സാലറി നേരെ ഇരട്ടിയാക്കുന്നത് ആണ് കരാർ.