Site icon Fanport

മാഞ്ചസ്റ്റർ യുണൈറ്റഡിനെയും വീഴ്ത്തി ആഴ്സണൽ

ഇംഗ്ലീഷ് വനിതാ ലീഗിൽ ചാമ്പ്യന്മാരായ ആഴ്സണലിന് രണ്ടാം വിജയം. ഇന്ന് നടന്ന തങ്ങളുടെ ലീഗിലെ രണ്ടാം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു. കളിയുടെ അവസാന നിമിഷം പിറന്ന ഗോളിലായിരുന്നു ആഴ്സണലിന്റെ വിജയം.

കളിയിൽ ആധിപത്യം ആഴ്സണലിനായിരുന്നു എങ്കിലും 89ആം മിനുട്ടാകേണ്ടി വന്നു ഒരു ഗോൾ പിറക്കാൻ. 89ആം മിനുട്ടിൽ വാൻ ഡി ഡോങ്കാണ് വിജയ ഗോൾ നേടിയത്. ആറു പോയന്റുമായി ആഴ്സണലാണ് ലെഗിൽ ഒന്നാമത് ഉള്ളത്. ഒന്നാം ഡിവിഷണിൽ ആദ്യമായി കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്.

Exit mobile version