Site icon Fanport

ആറു ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ അവരുടെ കുതിപ്പ് തുടരുകയാണ്. ക്ലബ് ചരിത്രത്തിലെ ആദ്യ സീസണിൽ മറ്റൊരു അത്ഭുത പ്രകടനം കൂടെ മാഞ്ചസ്റ്റർ വനിതകൾ ഇന്നലെ നടത്തി. വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. ഇതോടെ ലീഗിൽ രണ്ട് മത്സരങ്ങളിൽ നിന്നായി യുണൈറ്റഡ് ലെസ്റ്ററിനെതിരെ 13 ഗോളുകൾ അടിച്ചു. ആദ്യം ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത 7 ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു.

ലീമാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് ജെസ് സിഗ്സ്വേർത് രണ്ട് ഗോളുകൾ നേടി. ലോറൻ ജെയിംസ്, എലാ ടൂൺ, ഗ്രീന്വുഡ്, ക്രിസ്റ്റി ഹാൻസൺ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ലീഗിൽ ഇപ്പോഴുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. എന്നാൽ രണ്ട് മത്സരങ്ങൾ കുറവ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആ രണ്ട് മത്സരങ്ങൾ വിജയിച്ചാൽ ടോട്ടൻഹാമിനെ മറികടന്ന് ലീഗിൽ ഒന്നാമതെത്താം.

Exit mobile version