Picsart 24 06 29 12 56 44 589

ഉറുഗ്വേ താരം മാനുവൽ ഉഗാർതെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ നീക്കങ്ങൾക്ക് പിറകെ ആണ്‌. അവർ മധ്യനിരയിലേക്ക് പാരീസ് സെൻ്റ്-ജർമെയ്ൻ താരം മാനുവൽ ഉഗാർതെയെ കൊണ്ടുവരാൻ ഉള്ള ശ്രമത്തിലാണ്. യുണൈറ്റഡ് താരത്തിനായുള്ള ശ്രമങ്ങൾ വേഗത്തിൽ ആക്കുക ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത യുണൈറ്റഡ് നേടിയില്ല എങ്കിൽ പോലും ഉഗാർടെ യുണൈറ്റഡിലേക്ക് വരാൻ തയ്യാറാണ്.

ക്ലബിൻ്റെ 25 ശതമാനം ഓഹരികൾ വാങ്ങി പുതിയ ഉടമകൾ ആയ ഇനിയോസ് ആണ് വലിയ നീക്കങ്ങൾ ക്ലബിനായി നടത്തുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡർ ആയ 23-കാരൻ പി എസ് ജിയിൽ സന്തോഷവാനല്ല. ക്ലബ് വിടാൻ തന്നെയാണ് യുവതാരത്തിന്റെ തീരുമാനം.

കാസെമിറോ ഫോമിലല്ല എന്നതും അമ്രബതിന്റെ ലോൺ യുണൈറ്റഡ് പുതുക്കില്ല എന്നതിനാലും യുണൈറ്റഡിന് ഒരു ഡിഫ്സ്ൻസീവ് മിഡ്ഫീൽഡറെ ആവശ്യമാണ്. ഉറുഗ്വേ താരമായ ഉഗാർതെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരിന്നു പി എസ് ജിയിൽ എത്തിയത്. മുമ്പ് സ്പോർടിങിനായി 2 വർഷത്തോളം കളിച്ചിട്ടുണ്ട്.

Exit mobile version