മങ്കടയിൽ ഫിഫ മഞ്ചേരിയുടെ ചീട്ട് കീറി, സബാൻ കോട്ടക്കൽ ഫൈനലിൽ

മങ്കട അഖിലേന്ത്യാ സെവൻസിൽ നിന്ന് ഫിഫാ മഞ്ചേരി പുറത്ത്. ഇന്ന് നടന്ന സെമി ഫൈനൽ ലീഗിലെ നിർണായക പോരാട്ടത്തിൽ സബാൻ കോട്ടക്കലിനോട് തോറ്റാണ് ഫിഫാ മഞ്ചേരി ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഇന്ന് ഫിഫയ്ക്ക് നിർബന്ധമായി ജയിക്കേണ്ട കളി ആയിരുന്നു. ഫൈനലിലേക്ക് കടക്കാൻ ഒരു സമനില മതിയായിരുന്നിട്ടും ഫിഫയെ തോൽപ്പിച്ച് തന്നെ സബാൻ ഫൈനലിന് യോഗ്യത നേടി.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. രണ്ടു ഗോളുകളും മമ്മദ് ആണ് നേടിയത്. ഈ വിജയം ഫിഫയുടെ മാത്രമല്ല റോയൽ ട്രാവൽസ് കോഴിക്കോടിന്റെയും പ്രതീക്ഷകൾ അവസാനിപ്പിച്ചു. സെമി ലീഗിൽ 6 പോയന്റുകൾ വീതം നേടി ഉഷാ തൃശ്ശൂരും സബാൻ കോട്ടക്കലും ആണ് ഫൈനലിൽ എത്തിയത്. ശനിയാഴ്ച ആകും ഫൈനൽ നടക്കുക

Exit mobile version