Site icon Fanport

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡൽ

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡൽ. ഫൈനലിൽ രണ്ടാം സീഡ് ഏകാറ്ററിന പൾട്സേവയോട് 4-1ന് തോറ്റതോടെയാണ് മഞ്ജു റാണി വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ആദ്യമായിട്ടാണ് മഞ്ജു ഇത്തവണ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.

ഇതോടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം നാലായി. മൂന്ന് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യക്ക് ലോക ചാമ്പ്യൻഷിപ്പിൽ ലഭിച്ചത്. ഇന്ത്യക്ക് വേണ്ടി ജമുന ബോറോ, ലോവ്‌ലിനാ ബോർഗോഹൈൻ, മേരി കോം എന്നിവർ നേരത്തെ വെങ്കല മെഡല സ്വാന്തമാക്കിയിരുന്നു.

Exit mobile version