ഫുട്ബോൾ ലോകത്തിന് മാതൃകയാവാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ത്യൻ ഫുട്ബോളിലെ ആരാധക കൂട്ടങ്ങളിൽ ഏറ്റവും മികച്ചതാണ് എന്ന് യാതൊരു തർക്കവും കൂടാതെ തന്നെ പറയാം. ആ ആരാധക കൂട്ടം മറ്റു ആരാധകർക്കും ഫുട്ബോൾ ലോകത്തിന് തന്നെയും മാതൃകയാകുന്ന ഒരു നീക്കത്തിന് ഒരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പടയാണ് ഈ നീക്കത്തിന് മുൻകൈ എടുക്കുന്നത്.

ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ മത്സരങ്ങൾക്ക് ശേഷവും സ്റ്റേഡിയം വൃത്തിയാക്കി മാത്രമെ ആരാധകർ ഗ്യാലറി വിടുകയുള്ളൂ. ഇതിനായി മത്സര ശേഷം ആരാധകർ ഒക്കെ സഹകരിക്കണം എന്ന് മഞ്ഞപ്പട അറിയിച്ചു. ഇന്ന് ഡെൽഹി ഡൈനാമോസിന് എതിരായ മത്സരം മുതൽ ഈ ശുചീകരണ പ്രവർത്തി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പതിവാക്കും.

ഇക്കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ സെനഗലിന്റെ ജപ്പാന്റെയും ആരാധകർ മത്സര ശേഷം ഗ്യാലറി വൃത്തിയാക്കി കയ്യടി വാങ്ങിയിരുന്നു. ഇത്തരത്തിൽ നല്ലൊരു കൂട്ടമായി കേരളത്തിന്റെ ആരാധകരും മാറുന്നത് കേരള ഫുട്ബോളിന് തന്നെ അഭിമാനിക്കാവുന്ന കാര്യമാണ്.

Exit mobile version