Site icon Fanport

മനീഷ തന്നെ വീണ്ടും താരം, ഗോകുലം കേരള എഫ് സിക്ക് രണ്ടാം ജയം

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് തുടർച്ചയായ രണ്ടാം വിജയം. ലുധിയാനയിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കരുത്തരായ അളക്പുര എഫ് സിയെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. ആദ്യ മത്സരത്തിലെ ഹാട്രിക്ക് ഹീറോ മനീഷ തന്നെയാണ് ഇന്നും ഗോകുകത്തിന്റെ രക്ഷയ്ക്ക് എത്തിയത്. മത്സരത്തിന്റെ 71ആം മിനുട്ടിൽ പിറന്ന മനീഷയുടെ സ്ട്രൈക്ക് ആണ് വിജയ ഗോളായി മാറിയത്.

അഞ്ജു തമാംഗിന്റെ ഒരു ഗംഭീര പാസിൽ നിന്നായിരുന്നു മനീഷയുടെ ഗോൾ. പഞ്ചാബ് സ്വദേശിയായ മനീഷ സ്വന്തം നാട്ടിൽ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഗോകുലം കേരള എഫ് സിക്ക് ഇതോടെ 2 മത്സരങ്ങളിൽ നിന്ന് 6 പോയന്റായി. ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ് ഗോകുലം കേരള എഫ് സി. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് റൈസിംഗ് സ്റ്റുഡന്റ്സിനെ ഗോകുലം തോല്പ്പിച്ചിരുന്നു.

Exit mobile version