
സിംഗപ്പൂരിന്റെ മെംഗ്യു യുവിനെ തകര്‍ത്ത് ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സിംഗിള്‍സ് സ്വര്‍ണ്ണം. പോരാട്ടത്തില്‍ 11-7, 11-6, 11-2, 11-7 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ സ്വര്‍ണ്ണ നേട്ടം. ഗെയിംസിലെ ഇന്ത്യയുടെ 24ാം സ്വര്‍ണ്ണ നേട്ടമാണിത്.
നേരത്തെ ഇന്ത്യയുടെ വനിത ടീം ഇവന്റിലും താരം സ്വര്‍ണ്ണം നേടിയിരുന്നു. വനിത ഡബിള്‍സില്‍ വെള്ളിയും മണിക സ്വന്തമാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial