Site icon Fanport

തനിക്ക് വിമാനങ്ങളും കാറുകളും വേണ്ട, തന്റെ സമ്പാദ്യം ജനങ്ങളിലേക്ക് പോകണം എന്ന് മാനെ

ലിവർപൂളിന്റെ സ്റ്റാർ സ്ട്രൈക്കർ മാനെ ആഡംബരങ്ങൾ ഫുട്ബോൾ താരങ്ങൾ കുറക്കണമെന്ന് പറഞ്ഞു. താൻ അങ്ങനെയാണെന്നും മാനെ വ്യക്തമാക്കി. തനിക്ക് പത്ത് ഫെറാറി കാറുകളും രണ്ട് വിനാനവും മുപ്പത് ഡയമണ്ട് വാച്ചുകളുടെയും ഒന്നും ആവശ്യമില്ല എന്ന് മാനെ പറഞ്ഞു. ഇത്തരം വസ്തുക്കൾ തനിക്കും ലോകത്തിനും എന്ത് സന്തോഷമാണ് നൽകുക എന്നും മാനെ ചോദിക്കുന്നു.

താൻ പട്ടിണി കിടന്നിട്ടുണ്ട്, വിശപ്പ് അനുഭവിച്ചിട്ടുണ്ട്, പാടങ്ങളിൽ പണി എടുത്തിട്ടുണ്ട്, ബൂട്ട് ഇല്ലാതെ ഫുട്ബോൾ കളിച്ചിട്ടുണ്ട്. ഇപ്പോൾ ഫുട്ബോൾ കാരണം താൻ വിജയിക്കുകയാണ്. ഈ പൈസ കൊണ്ട് നാട്ടുകരെ സഹായിക്കാൻ ആകുമെന്നാണ് താൻ കരുതുന്നത്. തന്റെ നാട്ടിൽ ആശുപത്രികൾ പണിതു, സ്റ്റേഡിയം പണിതു, പാവപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും ഷൂവും നൽകി. താൻ ഇപ്പോഴും നൽകികൊണ്ടിരിക്കുന്നു. വിമാനവും കാറും ഒന്നുമല്ല ഇതിലാണ് തനിക്ക് സന്തോഷമെന്നും മാനെ പറഞ്ഞു.

Exit mobile version