Site icon Fanport

വനിതകളുടെ ആദ്യ മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് വിജയം!!

വനിതാ ഫുട്ബോളിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്നലെ വനിതാ ലീഗിലെ ആദ്യ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാഞ്ചസ്റ്റർ സിറ്റ പരാജയപ്പെടുത്തിയത്. ഇംഗ്ലീഷ് വനിതാ ലീഗിലെ വലിയ ടീമാണ് മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ ലീഗിൽ ആദ്യമായി കളിക്കുന്ന ടീമുമാണ്.

എന്നാൽ ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സിറ്റിക്ക് ഒപ്പം തന്നെ നിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ സിറ്റി ലീഡ് എടുത്തു. വെയ്റാണ് സിറ്റിയുടെ വിജയ ഗോളായി മാറിയ ഗോൾ നേടിയത്.

Exit mobile version