Site icon Fanport

അനായാസ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പിൽ മുന്നോട്ട്

20220108 094731

ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അവരുടെ ഗംഭീര ഫോം തുടരുന്നു. ഇന്നലെ രാത്രി എഫ് എ കപ്പിൽ കുഞ്ഞന്മാരായ സ്വിൻഡോൺ ടൗണിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച ടീമുമായി തന്നെ ആയിരുന്നു സിറ്റി ഇന്നലെ ഇറങ്ങിയത്‌. 14ആം മിനുട്ടിൽ തന്നെ അവർ ലീഡ് എടുത്തു. യുവതാരം പാൽമറിൽ നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ ബെർണാഡോ സിൽവ ആണ് സിറ്റിക്ക് ലീഡ് നൽകിയത്. 28ആം മിനുട്ടിൽ ഗബ്രിയേൽ ജീസുസ് ലീഡ് ഇരട്ടിയാക്കി. ഡി ബ്രുയിൻ ആയിരുന്നു അസിസ്റ്റ് നൽകിയത്.

രണ്ടാം പകുതി വരെ ആ ലീഡ് തുടർന്നു. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ഗുണ്ടോഗൻ സിറ്റിയുടെ മൂന്നാം ഗോൾ നേടി‌. ഇതിനു പിന്നാലെ സിറ്റിക്ക് ഒരു പെനാൾട്ടി കൂടെ ലഭിച്ചു. പക്ഷെ ജീസുസിന് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. 82ആം മിനുട്ടിൽ പാൽമർ കൂടെ സ്കോർ ചെയ്തതോടെ സിറ്റി ജയം പൂർത്തിയായി. 78ആം മിനുട്ടിൽ മകാർഡി ആണ് സ്വിൻഡന്റെ ആശ്വാസ ഗോൾ നേടിയത്‌.

Exit mobile version