ബലോട്ടെലി തന്റെ കഴിവുകൾ പാഴാക്കുന്നു – ഇറ്റാലിയൻ പരിശീലകൻ മാൻചിനി

ഇറ്റാലിയൻ സൂപ്പർ താരം ബലോട്ടെലി തന്റെ കഴിവുകൾ പാഴാക്കുന്നുവെന്ന് ഇറ്റാലിയൻ പരിശീലകൻ റോബേർട്ടോ മാൻചിനി. ഏറെ കഴിവുള്ള താരമാണ് ബലോട്ടെലി എന്ന് പറഞ്ഞ മാൻചിനി ഫുട്ബാളിലേക്ക് താരം കൂടുതൽ ശ്രദ്ധിക്കണമെന്നും പറഞ്ഞു. ഗോളടിച്ച് ആരാധകർക്ക് മറുപടികൊടുക്കാൻ സാധിക്കുന്ന താരമാണ് മരിയോ പക്ഷെ സമയം വിലപ്പെട്ടതാണെന്നും അവസരങ്ങൾ തിരിച്ച് വരില്ലെന്നും അദ്ദേഹം മനസിലാക്കാൻ സമയമായെന്നും പറഞ്ഞു. മാൻചിനി ഇറ്റാലിയൻ കോച്ച് ആയതിനു ശേഷമാണ് വർഷങ്ങൾക്ക് ശേഷം ബലോട്ടെലി ഇറ്റാലിയൻ ദേശീയ ടീമിൽ തിരിച്ചെത്തിയത്.

എന്നാൽ താരത്തിന്റെ മോശം പ്രകടനവും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം ടീമിൽ നിന്നും ഒഴിവാക്കേണ്ടതായി വന്നിരുന്നു മാൻചിനിക്ക്. ലീഗ് വണ്ണിൽ നീസ് കോച്ചിനെതിരെ പൊട്ടിത്തെറിച്ചിരുന്നു മരിയോ ബലോട്ടെല്ലി. ബലോട്ടെല്ലിയെ മത്സരത്തിനിടെ സബ്ബ് ചെയ്തപ്പോളാണ് താരം നീസ് പരിശീലകൻ പാട്രിക്ക് വിയേരക്കെതിരെ പൊട്ടിത്തെറിച്ചത്. ഇതുവരെ ഫ്രഞ്ച് ലീഗിൽ ഒൻപത് മത്സരങ്ങൾ കളിച്ച ബലോട്ടെലി എട്ടെണ്ണത്തിലും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഒരൊറ്റ ഗോളുപോലും താരത്തിന് അടിക്കാനായിട്ടില്ല.

Exit mobile version