Img 20220807 225416

ഹാളണ്ടിന്റെ പവർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് അറിഞ്ഞു തുടങ്ങി

കമ്മ്യൂണിറ്റി ഷീൽഡിൽ ഗോളടിക്കാതിരുന്നപ്പോൾ ഹാളണ്ടിനെ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു നോർവീജിയൻ യുവതാരത്തിൽ നിന്ന് ഇന്ന് കാണാൻ ആയത്. ഇന്ന് വെസ്റ്റ് ഹാമിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചപ്പോൾ രണ്ട് ഗോളുകളും നേടിയത് എർലിങ് ഹാളണ്ട് ആയിരുന്നു. സിറ്റി മൂന്ന് പോയിന്റുമായി സീസൺ തുടങ്ങുകയും ചെയ്തു.

ലണ്ടൺ സ്റ്റേഡിയത്തിൽ ലീഗ് ചാമ്പ്യന്മാർ പതിയെ ആണ് തുടങ്ങിയത്. ആദ്യ പകുതിയിൽ വെസ്റ്റ് ഹാമിന്റെ ഡിഫൻസ് ഭേദിക്കാൻ സിറ്റി പ്രയാസപ്പെട്ടു. അപ്പോഴാണ് ഹാളണ്ട് ഒരു പെനാൾട്ടി നേടുന്നത്. 36ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി അനായാസം ഹാളണ്ട് ലക്ഷ്യത്തിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ഹാളണ്ടിന്റെ രണ്ടാം ഗോൾ വന്നു. കെവിൻ ഡിബ്രുയിന്റെ ഒരു ത്രൂസ് പാസ് സ്വീകരിച്ച് തന്റെ ഇടം കാലു കൊണ്ട് ഒരു നീറ്റ് ഫിനിഷ്. സ്കോർ 2-0. സിറ്റിക്കായി പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ ഇരട്ട ഗോളടിക്കുന്ന രണ്ടാമത്തെ താരം മാത്രമായി ഹാളണ്ട് ഇതോടെ മാറി. മുമ്പ് അഗ്വേറോ ആയിരുന്നു ഇതേ പോലെ ഇരട്ട ഗോളുമായി സിറ്റിക്കായി അരങ്ങേറ്റം കുറിച്ചത്.

ഈ രണ്ട് ഗോളുകൾ സിറ്റിയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു.

Story Highlight: Manchester City start with Haaland brace

Exit mobile version