ഹാളണ്ടിന്റെ പത്താം ഗോൾ മതിയായില്ല, വില്ലന്മാർ മാഞ്ചസ്റ്റർ സിറ്റിയെ തടഞ്ഞു

Img 20220903 235216

ആസ്റ്റൺ വില്ല ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തടഞ്ഞു. വില്ലപാർക്കിൽ ജെറാഡിന്റെ ടീം മാഞ്ചസ്റ്റർ സിറ്റിയെ 1-1 എന്ന സമനിലയിൽ ആണ് പിടിച്ചത്.

ഇന്ന് വില്ല പാർക്കിൽ ആദ്യ പകുതിയിൽ ഇതുവരെ കണ്ട മാഞ്ചസ്റ്റർ സിറ്റിയെ ആയിരുന്നില്ല കണ്ടത്. മാഞ്ചസ്റ്റർ സിറ്റി അവരുടെ അറ്റാക്കിൽ താളം കിട്ടാതെ കഷ്ടപ്പെട്ടു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ആണ് സിറ്റിക്ക് ഊർജ്ജം ലഭിച്ചത്. അവർ രണ്ടാം പകുതിയിൽ പെട്ടെന്ന് തന്നെ ലീഡ് കണ്ടെത്തി. 50ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് കെവിൻ ഡി ബ്രുയിനെ നൽകിയ ക്രോസ് ഹാളണ്ട് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു.

20220903 234854

ഹാളണ്ടിന്റെ ആറ് പ്രീമിയർ ലീഗി മത്സരങ്ങളിൽ നിന്ന് ഉള്ള പത്താമത്തെ ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോൾ സ്കോർ ചെയ്യാൻ അവർക്ക് ആയില്ല. ഇതിനിടയിൽ 74ആം മിനുട്ടിൽ കളിയുടെ ഒഴുക്കിന് വിപരീതമായി ആസ്റ്റൺ വില്ലയുടെ സമനില ഗോൾ വന്നു.

റാംസെയുടെ പാസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ബൈലെ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. സ്കോർ 1-1. ഇതിനു ശേഷം ഡിഫൻസ് ശക്തമാക്കിയ ആസ്റ്റൺ വില്ല സിറ്റിയെ വിജയ ഗോളിലേക്ക് എത്താൻ അനുവദിച്ചില്ല.

20220903 234735

6 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി സിറ്റി ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഒരു മത്സരം മാത്രം ഇതുവരെ വിജയിച്ച ആസ്റ്റൺ വില്ല 4 പോയിന്റുമായി ലീഗിൽ പതിനേഴാം സ്ഥാനത്ത് ആയിരുന്നു.