Site icon Fanport

ജയം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

ജയം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ. ഇന്നലെ തങ്ങളുടെ രണ്ടാം ലീഗ് മത്സരത്തിലും മികച്ച വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിം ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെ ഹോം മത്സരത്തിൽ നേരിട്ട മാഞ്ചസ്റ്റർ എതിരില്ലാത്ത 3 ഗോളുകൾക്കാണ് വിജയിച്ചത്. യുണൈറ്റഡിനായി കാറ്റി സെൽ, കിർസ്റ്റി ഹാൻസൺ, ലിസ്സി അർനോറ്റ് എന്നിവർ ഒരോ ഗോൾ വീതം ഇന്നലെ സ്കോർ ചെയ്തു.

ലീഗിലെ ആദ്യ മത്സരത്തിൽ 13 ഗോളുകൾക്ക് ആസ്റ്റൺ വില്ലയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചിരുന്നു. 13 വർഷങ്ങൾക്ക് ശേ ഈ വർഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ഫുട്ബോൾ ടീം പുനരാരംഭിച്ചത്. ഇപ്പോൾ ഇംഗ്ലീഷ് വനിതാ ലീഗിന്റെ സെക്കൻഡ് ഡിവിഷനിലാണ് യുണൈറ്റഡ് കളിക്കുന്നത്.

Exit mobile version