Site icon Fanport

റൊണാൾഡോക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഓഫറുകൾ ഒന്നും വന്നിരുന്നില്ല – പെരെസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫറുകളൊന്നും തങ്ങളുടെ മുൻപിൽ വെച്ചിരുന്നില്ലെന്നു റയൽ മാഡ്രിഡ് പ്രസിഡണ്ട് ഫ്ലോരെന്റിനോ പെരെസ്. റൊണാൾഡോയെ വീണ്ടും സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നതായി ഒട്ടേറെ വാർത്തകൾ പുറത്ത് വന്നിരുന്നു. റയലിന്റെ മുന്നിൽ വന്ന ഏക ഓഫർ യുവന്റസിന്റേതാണെന്നും നൂറു മില്യൺ ഓഫറും റൊണാൾഡോയുടെ താല്പര്യവുമാണ് സ്‌പെയിൻ വിട്ട് ഇറ്റലിയിലേക്ക് പോവാൻ കാരണമെന്നും പെരെസ് പറഞ്ഞു.

സ്‌പെയിനിൽ നിന്നും ഇറ്റലിയിൽ എത്തിയ റൊണാൾഡോയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. കാത്തിരിപ്പുകൾക്ക് ശേഷമാണ് കഴിഞ്ഞയാഴ്‌ച സാസുവോളയ്‌ക്കെതിരായ മത്സരത്തിൽ റൊണാൾഡോ യുവന്റസിന് വേണ്ടി ഗോളടിക്കുന്നത്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ യുവന്റസ് ജേഴ്‌സിയിൽ റൊണാൾഡോ അരങ്ങേറിയപ്പോൾ പ്രതീക്ഷകൾ തകിടം മറിഞ്ഞു. വലൻസിയക്കെതിരായ മത്സരത്തിൽ ഇരുപത്തിയൊമ്പതാം മിനുട്ടിൽ ചുവപ്പ് കണ്ടു താരത്തിന് പുറത്ത് പോകേണ്ടി വന്നു.

Exit mobile version