Site icon Fanport

ലീഗ് കിരീടത്തോട് അടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ മുന്നോട്ട് തന്നെ. ക്ലബ് ചരിത്രത്തിലെ ആദ്യ സീസണിൽ തന്നെ കിരീടത്തോട് അടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാർട്ടണെ തോൽപ്പിച്ചതോടെ ലീഗിൽ വീണ്ടും ഒന്നാമതെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് ജെസ് സിഗ്സ്വേർതും കാറ്റി സെലെമും ആണ് ഗോളുകൾ നേടിയത്.

ജയത്തോടെ യുണൈറ്റഡിന് 15 മത്സരങ്ങളിൽ 40 പോയന്റായി. ഒരു മത്സരം അധികം കളിച്ച ടോട്ടൻഹാം 39 പോയന്റുനായി രണ്ടാമത് നിൽക്കുകയാണ്‌. ടോട്ടൻഹാം ഇന്നലെ നടന്ന മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ഇനി ലീഗിൽ വെറും അഞ്ചു മത്സരങ്ങളെ ബാക്കിയുള്ളൂ.

Exit mobile version