ഫോം തുടര്‍ന്ന് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, 18 പന്തിൽ 54 റൺസ് നേടി ഷൊയ്ബ് മാലിക്

ടി20 ലോകകപ്പിൽ സ്കോട്‍ലാന്‍ഡിനെതിരെ അപ്രസക്തമായ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഷൊയ്ബ് മാലിക്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് 189/4 എന്ന സ്കോര്‍ നേടിയത്.

ഷൊയ്ബ് മാലിക് 18 പന്തിൽ 6 സിക്സ് ഉള്‍പ്പെടെ 54 റൺസ് നേടിയപ്പോള്‍ ബാബര്‍ അസം 47 പന്തിൽ 66 റൺസ് നേടി. മുഹമ്മദ് ഹഫീസ് 19 പന്തിൽ 31 റൺസും നേടി.

ക്രിസ് ഗ്രീവ്സ് രണ്ടും സഫ്യാന്‍ ഷറീഫ്, ഹംസ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്കോട്‍ലാന്‍ഡിനായി നേടി.