സൗദി ഫുട്ബോൾ ടീം പ്രഖ്യാപന വിഡിയോയിൽ മലയാളാവും

- Advertisement -

സൗദി അറേബ്യയുടെ റഷ്യയിലേക്കുള്ള ഫുട്ബോൾ ടീം പ്രഖ്യാപിച്ച ഒഫീഷ്യൽ വിഡിയോയിൽ മലയാളത്തിന്റെ സാന്നിദ്ധ്യം. പല രൂപങ്ങളിലായി പല ആളുകൾ താരങ്ങളുടെ പേരുകൾ പറയുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.  “ലോകകപ്പിന് പങ്കെടുക്കുന്ന സൗദി ടീമിന്റെ പട്ടികയിൽ അബ്ദുൽ മാലിക് അൽ ഖുബൈരി ഉൾപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ” എന്ന മലയാളം വാക്കാണ് സൗദി അറേബ്യയുടെ ഒഫീഷ്യൽ വിഡിയോയിൽ ഉൾപ്പെട്ടിരിക്കുന്നത്.

വിഡിയോയിൽ ഏറ്റവും അവസാനത്തെ താരത്തെ പ്രഖ്യാപിക്കുന്ന സ്ഥലത്താണ് മലയാളത്തിൽ കളിക്കാരന്റെ പേരും ടീമിൽ ഉൾപ്പെടുത്തിയ വിവരവും പറയുന്നത്. സൗദിയിൽ പണിയെടുക്കുന്ന ലക്ഷകണക്കിന് വരുന്ന പ്രവാസികളുടെ ശബ്ദം കൂടിയായാണ് ഇത് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 2006ന് ശേഷം ആദ്യമായാണ് സൗദി അറേബ്യ ലോകകപ്പിന് യോഗ്യത നേടുന്നത്. റഷ്യയും ഈജിപ്തും ഉറുഗ്വയും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് സൗദി അറേബ്യ.

Goalkeepers: Mohammed Al Owais (Al Ahli), Yasser Al Mosailem (Al Ahli), Abdullah Al Mayouf (Al Hilal).

Defenders: Mansoor Al Harbi (Al Ahli), Yasser Al Shahrani (Al Hilal) Mohammed Al Breik (Al Hilal), Motaz Hawsawi (Al Ahli), Osama Hawsawi (Al Hilal), Omar Hawsawi (Al Nassr), Ali Al Bulaihi (Al Hilal).

Midfielders: Abdullah Al Khaibari (Al Shabab), Abdulmalek Al Khaibri (Al Hilal), Abdullah Otayf (Al Hilal), Taiseer Al Jassim (Al Ahli), Houssain Al Mogahwi (Al Ahli), Salman Al Faraj, Mohamed Kanno (both Al Hilal), Hattan Bahebri (Al Shabab), Salem Al Dawsari (Al Hilal), Yahya Al Shehri (Al Nassr), Fahad Al Muwallad (Al Ittihad).

Forwards: Mohammad Al Sahlawi (Al Nassr), Muhannad Assiri (Al Ahli).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement