മലപ്പുറത്തും ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഫാൻ പാർക്ക്!! കളി ഒരുമിച്ചിരുന്ന് കാണാം

ഐ എസ് എൽ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ഫാൻ പാർക്ക് വലിയ വിജയമായിരുന്നു. ആരാധകർക്ക് കൂടുതൽ സന്തോഷം നൽകി കൊണ്ട് രണ്ടാം സെമി ഫൈനലിന് കോഴിക്കോട് ബീച്ചിലും, ഒപ്പം മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡിലും ഫാൻപാർക്ക് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
Img 20220315 Wa0002

മഞ്ഞപ്പട മലപ്പുറം വിങ് സംഘടിപ്പിക്കുന്ന 2nd ലെഗ് സെമി ഫൈനൽ ഫാൻസ് പാർക്ക് ഇന്ന് 5.30 മുതൽ ആരംഭിക്കും. വിശിഷ്ടധിതികൾക്കും വൈവിധ്യമാർന്ന ഇവെന്റുകൾക്കും ഒപ്പം ആകും മലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തു ഫാൻ പാർക്ക് നടത്തുക. കേരള പരിശീലകൻ ബിനോ ജോർജ്ജ്, സെവൻസ് ഇതിഹാസം അഷ്റവ് ബാവ, മുൻ ഫുട്ബോൾ താരം ഹബീബ് റഹ്മാൻ തുടങ്ങി പ്രമുഖർ മലപ്പുറം ഫാൻ പാർക്കിൽ എത്തും.