ഒല്ലി സ്റ്റോണ്‍ പുതുമുഖ താരം, ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ശ്രീലങ്കയ്ക്കെതിരെയുള്ള അടുത്ത മാസം നടക്കുുന്ന ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ടീമില്‍ പുതുമുഖമായി എത്തുന്നത് വാര്‍വിക്ക്ഷയര്‍ ഫാസ്റ്റ് ബൗളറായ ഒല്ലി സ്റ്റോണ്‍ ആണ്. സാം കറനും സഹോദരന്‍ ടോം കറനും അഞ്ച് പരമ്പരയ്ക്കായുള്ള സ്ക്വാഡില്‍ അംഗങ്ങളാണ്. 1999ല്‍ ആഡം-ബെന്‍ ഹോളിയോക്ക് സഹോദരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനായി ഒരേ മത്സരത്തില്‍ കളിക്കുന്ന സഹോദരന്മാരെന്ന ഖ്യാതി ഇവര്‍ക്ക് ലഭിക്കുമോ എന്നതും ഉറ്റുനോക്കേണ്ട കാര്യമാണ്.

ലിയാം പ്ലങ്കറ്റ് തന്റെ വിവാഹത്തോടനുബന്ധിച്ച് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്നതാണ് ഒല്ലി സ്റ്റോണിനെ പരിഗണിക്കുവാന്‍ ഇംഗ്ലണ്ട് മുതിരുവാന്‍ കാരണം. 24 വയസ്സുകാരന്‍ താരം ഇപ്പോള്‍ ഇംഗ്ലണ്ടിലെ ഏറ്റവും വേഗതയേറിയ താരമായാണ് വിലയിരുത്തപ്പെടുന്നത്. തന്റെ കരിയറില്‍ സ്ഥിരമായിരുന്നു പരിക്കില്‍ നിന്ന് മോചിതനായി താരം എത്തുന്നു എന്നത് തന്നെ ഏറെ ആശ്വാസജനകമായ വാര്‍ത്തയാണ് ഇംഗ്ലണ്ടിനെ സംബന്ധിച്ച്.

ഒക്ടോബര്‍ 10നു ഏകദിന പരമ്പര ആരംഭിക്കും. പരമ്പര അവസാനിച്ച ശേഷം ഏക ടി20 മത്സരങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ശ്രീലങ്ക ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കും

സ്ക്വാഡ്: ഓയിന്‍ മോര്‍ഗന്‍, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, ജോസ് ബട്‍ലര്‍, സാം കറന്‍, ടോം കറന്‍, ലിയാം ഡോസണ്‍, അലക്സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ഒല്ലി സ്റ്റോണ്‍, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്

Exit mobile version