20220820 025550

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറിനെ നൽകുമോ എന്ന് അന്വേഷിച്ച് ചെൽസി!! | Exclusive

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ക്ലബ് വിടുമോ?

യുണൈറ്റഡ് താരം ഹാരി മഗ്വയറിനെ നൽകുമോ എന്ന് അന്വേഷിച്ച് വൈരികളായ ചെൽസി. ഇംഗ്ലീഷ് മാധ്യമങ്ങൾ ആണ് മഗ്വയറിനെ വിട്ടു നൽകുമോ എന്ന് ചെൽസി അന്വേഷിച്ചതായി റിപ്പോർട്ട് ചെയ്യുന്നത്. ചെൽസിയുടെ താരമായ പുലിസികിനെ വാങ്ങാൻ യുണൈറ്റഡ് ശ്രമിക്കുന്നുണ്ടായിരുന്നു. പുലിസികിന് പകരം മഗ്വയറിനെ നൽകുമോ എന്നായിരുന്നു ചെൽസി ആവശ്യപ്പെട്ടത്.

എന്നാൽ ഈ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകൾ കുറവാണ്. യുണൈറ്റഡ് ക്യാപ്റ്റൻ കൂടുയായ മഗ്വയറിനെ യുണൈറ്റഡ് വിട്ടു നൽകാൻ സാധ്യത ഇല്ല. ഡിഫൻസിൽ ഒരു താരത്തെ നഷ്ടമായാൽ പകരം താരത്തെ സ്വന്തമാക്കുക പ്രയാസമാണെന്നതും മഗ്വയർ യുണൈറ്റഡിൽ തുടരാൻ കാരണമാകും. യുണൈറ്റഡ് പുലിസികിനെ സ്വന്തമാക്കാനുള്ള സാധ്യതയും കുറവാണ്. യുണൈറ്റഡ് അറ്റാക്കിലേക്ക് ആന്റണിയെ എത്തിക്കാൻ ആണ് ക്ലബിന്റെ പ്രധാന പരിഗണന.

Credit: Twitter
Exit mobile version