Site icon Fanport

റയൽ മാഡ്രിഡിനെ വിയ്യറയൽ സമനിലയിൽ തളച്ചു

ലാലിഗയിൽ റയൽ മാഡ്രിഡിന് നിരാശ. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അവർ വിയ്യറയലിനോട് സമനില വഴങ്ങി. ഗോൾ രഹിത സമനിലയിൽ ആണ് കളി അവസാനിച്ചത്. ഇരു ടീമുകളും നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ന് പരാജയപ്പെട്ടു. ബെൻസീമ ഗോളോ അസിസ്റ്റോ നൽകാത്ത ഈ ലാലിഗയിലെ ആദ്യ മത്സരമായി ഇത്. റയൽ മാഡ്രിഡിന് ഇന്ന് ആകെ രണ്ടു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ. ഈ സമനില റയലിനെ ഒന്നാം സ്ഥാനത്ത് തന്നെ നിലനിർത്തും. 7 മത്സരങ്ങളിൽ നിന്ന് 17 പോയിന്റാണ് റയലിന് ഉള്ളത്. 8 പോയിന്റുള്ള വിയ്യറയൽ പത്താം സ്ഥാനത്താണ്. അവർ ഒരു മത്സരം പോലും ലാലിഗയിൽ ഈ സീസണിൽ പരാജയപ്പെട്ടിട്ടില്ല.

Exit mobile version